കടബാധ്യത പെരുകുകയും കച്ചവടം തളരുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ ദാമു എന്ന യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും അവിചാരിതമായി കേള്‍ക്കുന്ന ഒരു
സുവിശേഷപ്രഘോഷണം അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിലൂടെ പുതുവഴികള്‍ തേടുന്ന ദാമുവിന്റെ മുമ്പോട്ടുള്ള ജീവിതകഥ.
ജീവിതപ്രതിസന്ധികളും വിശ്വാസവും മനുഷ്യനെ
സംഘര്‍ഷത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന്
അനാവരണം ചെയ്യുന്ന നോവല്‍.