തെരുവില്‍നിന്നു ഭാഷ പഠിച്ച് ഭ്രാന്തമായി വായിച്ച് ഞാന്‍ നേടിയ
ആനന്ദങ്ങളെക്കുറിച്ചാണ് ഈ കുറിപ്പുകള്‍. ഇതില്‍ പറയുന്ന
പുസ്തകങ്ങളെല്ലാം ഞാന്‍ ആവര്‍ത്തിച്ചു വായിച്ചവയാണ്.
പുസ്തകങ്ങള്‍ എനിക്കു തന്ന മറുജീവിതത്തെ എഴുതിഫലിപ്പിക്കാനോ പറഞ്ഞുഫലിപ്പിക്കാനോ കഴിയില്ല. എന്നിട്ടും ഞാന്‍ അതിന്
ശ്രമിച്ചതിന്റെ സാക്ഷ്യമാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്.
മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരന്‍
നിത്യജീവിതോപാധിയായ പെയിന്റ് പണിയോടൊപ്പം
തന്നെ ജീവിപ്പിച്ച വായനയുടെ
കാലങ്ങളെ ഓര്‍ത്തെടുക്കുന്നു.
ജീവിതത്തിന്റെ നിരാശതയിലൂടെയും ഉന്മാദങ്ങളിലൂടെയും
കടന്നുപോയപ്പോള്‍ അയാള്‍ക്ക് താങ്ങായത്
പുസ്തകങ്ങളാണ്, അതിലൂടെ സൃഷ്ടിക്കപ്പെട്ട
ലോകങ്ങളാണ്. അതില്‍ കൊമാലയുണ്ട്, മക്കൊണ്ടയുണ്ട്,
ഖസാക്കുണ്ട്… ഈ ലോകസഞ്ചാരങ്ങളിലൂടെ
അയാള്‍ അതിജീവിച്ച യഥാര്‍ത്ഥ ലോകവുമുണ്ട്.
Weight | 110 g |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.