ന്യൂയോർക്കിൽ നിന്നും ഫ്ളോയിഡ് തേഴ്സ്ബി എന്നയാളോടൊപ്പം ഒളിച്ചോടിയ തന്റെ സഹോദരിയെ കണ്ടെത്താനാണ് മിസ് വണ്ടർലി എന്ന യുവതി സ്റ്റേഡ് ആർച്ചറിന്റെ ഓഫീസിലെത്തിയത്. പക്ഷേ മിസ് വണ്ടർലിയുടെ അപരമുഖം വെളിപ്പെടുകയും ഫ്ളോയിഡിനെ പിന്തുടർന്ന പേഡിന്റെ സഹായി മൈൽസ് ആർതർ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ പേഡ് സ്വയം വേട്ടക്കാരനും വേട്ടമൃഗവുമായി മാറുന്ന അവസ്ഥയെത്തി. രാങ്കിതമായ പക്ഷി പ്രതിമയ്ക്കായുള്ള പോരാട്ടം തുടങ്ങുകയായി