കലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ
കല്‍ക്കത്തയില്‍നിന്നുള്ള എട്ടു കഥകളുടെ സമാഹാരമാണ് കല്‍ക്കത്ത കഫെ. മനുഷ്യമനസ്സുകളില്‍ ഉരുവംകൊള്ളുന്ന നിശ്ശബ്ദവും നിഗൂഢവുമായ വൈകാരികതയുടെ പല
അടരുകള്‍ ഈ കഥകളില്‍ പ്രതിഫലിക്കുന്നു. ശുഭമാനസ് ഘോഷ്, സുചിത്ര ഭട്ടാചാര്യ, ശേഖര്‍ ബസു, സ്വപ്‌നമയ് ചക്രവര്‍ത്തി, തിലോത്തമ മജുംദാര്‍, തൃഷ്ണ ബസാക്ക്, സെയ്ദ് വാലിയുള്ള,
മനോരഞ്ജന്‍ ബ്യാപാരി എന്നീ പ്രശസ്ത ബംഗാളി എഴുത്തുകാരുടെ കഥകള്‍ കൂടിച്ചേരുന്ന കല്‍ക്കത്ത കഫെ ജീവിതത്തിന്റെ എരിവും പുളിയും മധുരവും അനുഭവിപ്പിക്കുന്നു.
ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി
അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകം
Dimensions | 21 × 14 cm |
---|
Reviews
There are no reviews yet.