വായനക്കാര്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്ത ഒരു നോവലാണ് ശ്രീദുര്‍ഗാപ്രസാദ് ഖത്രിയുടെ ‘ലാല്‍പഞ്ജാ’ അതിന്റെ മലയാള വിവര്‍ത്തനം തന്നെ ശ്രീമോഹന്‍ ഡി.കഴങ്ങയുടെ ‘ചെമന്ന കൈപ്പത്തി’.
ഭീകരമായ കൊളോണിയല്‍ വാഴ്ചയും സാമ്രാജ്യ മേധാവിത്വവും അവസാനിപ്പിക്കുന്നതിനായി ഉണര്‍ന്നെഴുന്നേറ്റ കിഴക്കിന്റെ മക്കള്‍ നിരന്തരമായ പാരാട്ടങ്ങളിലൂടെ വിജയ പഥത്തിലെത്തുന്നു. അവിസ്മരണീയമായ ചില ചരിത്രസത്യങ്ങള്‍ വെളിച്ചം വീശുന്ന, ശാസ്ത്രവും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടന്ന, ആ കഥ പൂര്‍ണ്ണമാകണമെങ്കില്‍ ‘ചെമന്ന കൈപ്പത്തിക്കു’ ശേഷം ‘മൃത്യുകിരണം’, ‘വെളുത്ത ചെകുത്താന്‍’ ഇവകൂട്ടി വായിക്കുക.
‘ചെമന്ന കൈപ്പത്തി’യായി രംഗപ്രവേശം ചെയ്യുന്ന – പ്രമാണിക്ക് എന്ന കള്ളപ്പേരുള്ള-റാണാ നാഗേന്ദ്ര നരസിംഹന്‍ അഥവാ മഹാറാണാ ശക്തിഭോജന്‍ ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു; കൂടെ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ഗോപാല്‍ശങ്കറും.
നാല്‍വറും അമരസിംഹനും ആ മറക്കാത്ത കഥകളിലെ മരിക്കാത്ത നായകന്മാര്‍ തന്നെ.