കുട്ടികൃഷ്ണമാരാരുടെ ഏറെ ചര്‍ച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ് ഭാരതപര്യടനം. 1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദര്‍ഭങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷര്‍ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗര്‍ബല്യങ്ങള്‍ മാരാര്‍ തുറന്നു കാണിക്കുന്നു. ഇതില്‍ കര്‍ണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധര്‍മ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനര്‍വായന. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു.
Reviews
There are no reviews yet.