ഹിംസ്ര മൃഗങ്ങള്‍ അലറിപ്പായുന്ന ആഫ്രിക്കന്‍ വനാന്തരത്തിന്‍റെ ഗര്‍ഭ ഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരു പെണ്‍കുരങ്ങ് ടാര്‍സന്‍ എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്പിനുവേണ്ടി ആ ശിശു കാന്താരജീവിതത്തിന്‍റെ രഹസ്യങ്ങളും പ്രത്യേക തന്ത്രങ്ങളും അഭ്യസിക്കേണ്ടിയിരുന്നു. മൃഗങ്ങളുമായി എങ്ങനെ സംസാരിക്കണം, വൃക്ഷങ്ങളില്‍ നിന്ന് വൃക്ഷാന്തരങ്ങളിലേക്ക് എങ്ങനെ ആടിച്ചാടണം, ഹിംസ്രജീവികളോട് എങ്ങനെ പോരാടണം എന്നിങ്ങനെ. ടാര്‍സനാകട്ടെ, കൂട്ടുകുരങ്ങുകള്‍ക്കൊപ്പം കരുത്തും ശൂരതയും നേടി. അവന്‍റെ മാനുഷികബുദ്ധി വൈഭവം കാലക്രമത്തില്‍ അവന് കെര്‍ച്ചാക്ക് വംശത്തിന്‍റെ അധിരാജപദവി ഉറപ്പുവരുത്തി. ആ ഘട്ടത്തില്‍ അത്യാഗ്രഹികളായ മനുഷ്യര്‍ അവന്‍റെ സാമ്രാജ്യത്തില്‍ കടന്നുകൂടി, അവരോടൊപ്പം ടാര്‍സന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന വെള്ളക്കാരി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദശാസന്ധിയില്‍, രണ്ടു ലോകങ്ങളില്‍ – രണ്ടു ജീവിതസമ്പ്രദായങ്ങളില്‍ – ഒന്നിനെ ടാര്‍സന്‍ അടിയന്തിരമായി തിരഞ്ഞെടുക്കേണ്ടി വന്നു.
TARZAN
Original price was: ₹200.₹33Current price is: ₹33.
Out of stock
Volume : 1
Original Title : Tarzan of the apes
Malayalam Title : ടാര്‍സന്‍
Author : Edgar Rice Burroughs
Translation : R K Kartha
Publisher : Regal Publishers
Size : Crown 1/8
Number of Pages : 395
Binding : Paperback
Language : Malayalam
Category : Novel
Out of stock
Reviews
There are no reviews yet.