SUHELDEV – INDIAYE RAKSHICHA RAJAVINTE ITIHASAM

Original price was: ₹450.Current price is: ₹379.

In Stock

Number of Pages : 384

Language : Malayalam

 

Only 2 left in stock

Category: Brand:

 മറവിയിലായ ഒരു നായകൻ.
മറക്കാനാവാത്ത യുദ്ധം.
ഇന്ത്യ, 1025 എഡി

ഘസ്നിയിലെ മഹ്മൂദിന്റേയും അയാളുടെ കാടത്തമുള്ള തുർക്കി പടക്കൂട്ടത്തിന്റേയും
ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളെ ദുർബലമാക്കി.
കടന്നുകയറ്റക്കാർ ഉപഭൂഖണ്ഡത്തിന്റെ വിശാലമായ ഇടങ്ങളിൽ നാശം വിതച്ചു –
കവർച്ച, കൊലപാതകം, ബലാത്സംഗം, കൊള്ള, പഴയ ഇന്ത്യൻ രാജഭരണ പ്രദേശങ്ങൾ
തളരുകയും ഭിന്നിക്കുകയും അവർക്കു കീഴ്പ്പെടുകയും ചെയ്തു. പോരാടിയവർ, ധീരതയുടെ
പഴയ ചട്ടങ്ങളുമായി യുദ്ധം ചെയ്തു. അവർക്കു പക്ഷേ ജയിക്കാനായി എല്ലാ നിയമങ്ങളും
ആവർത്തിച്ചു ലംഘിക്കുന്ന ക്രൂരന്മാരായ തുർക്കികളെ തടയാനായില്ല. അപ്പോൾ
തുർക്കികൾ രാജ്യത്തിലെ ഏറ്റവും പവിത്രമായ ക്ഷേത്രങ്ങളിലൊന്നിനെ ആക്രമിച്ച്
നശിപ്പിച്ചു: സോംനാഥിലെ ഗംഭീരമായ ശിവഭഗവാന്റെ ക്ഷേത്രം.
ഏറ്റവും നിരാശാപരമായ ഈ സമയങ്ങളിൽ, രാജ്യത്തിനെ പ്രതിരോധിക്കാനായി ഒരു
യോദ്ധാവ് ഉയർന്നു വന്നു.
സുഹേൽദേവ് രാജാവ്.
ഒരു ചെറിയ നാട്ടുരാജ്യത്തിന്റെ ഭരണാധികാരി തന്റെ മാതൃഭൂമിയ്ക്കായി എന്താണു
ചെയ്യേണ്ടതെന്നു കാണുകയും അതിനായി തന്റെ എല്ലാം ത്യജിക്കാൻ ആഗ്രഹിക്കുകയും
ചെയ്തു.
ഉഗ്രനായ വിപ്ലവകാരി. ഊർജ്ജമുള്ള നേതാവ്. രാജ്യസ്നേഹി.
നെഞ്ചുറപ്പിന്റേയും നായകത്വത്തിന്റേയും ഈ തകർപ്പൻ സാഹസികതയുടെ
ഇതിഹാസം വായിക്കുക. യഥാർഥ സംഭവങ്ങളിൽ അടിസ്ഥാനമാക്കിയുള്ള സാങ്കല്പിക
കഥ. ആ ധീരനായ യോദ്ധാവിന്റേയും ബഫ്രൈചിലെ ഗംഭീരമായ യുദ്ധത്തിന്റേയും കഥ
ഓർമ്മിച്ചെടുക്കുന്നു.

Weight 110 g
Dimensions 21 × 14 cm