വാടിവാസൽ
സി എസ് ചെല്ലപ്പ
തമിഴിൽനിന്നും നേരിട്ടുള്ള മൊഴിമാറ്റം : ഡോ . മിനിപ്രിയ ആർ
“അധികാരം,ജാതി മേൽക്കോയ്മ എന്നിവയ്ക്ക് മേൽ എതിർപ്പിൻറെ ചലനങ്ങൾ പ്രകടമാകുന്ന ഇടവുമാകുന്നുണ്ട് ആ ജല്ലിക്കട്ട് കളം.എതിർക്കുന്നവരുടെ പക്ഷത്ത് നിന്ന് തന്നെ മേൽക്കോയ്മയ്ക്ക് ആദരവായി പ്രവർത്തിക്കുന്ന ശക്തികൾ ഇവിടെ ഇകഴ്ത്തപ്പെടുകയും അപഹാസ്യരാകുകയും ചെയ്യുന്നുണ്ട്.ആ ശക്തികളുടെ വഞ്ചനാപരമായ പ്രവൃത്തികളും ദ്രോഹവും വളരെ സാധാരണമായി ഒതുക്കപ്പെടുന്ന ഒരു കളമായി വാടിവാസൽ തയ്യാറാക്കപ്പെടുന്നു.ഇത് പോർക്കളമാണ്.പോരിൻറെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാൻ സാധിക്കും. ജല്ലിക്കട്ട് എന്നത് തന്നെ ഇവിടെ ഒരു എതിർപ്പിൻറെ രൂപമായി മാറുന്നുണ്ട്. ചി.സു.ചെല്ലപ്പാ ‘വാടിവാസൽ’ തുടങ്ങുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന രീതിയും അതിനോടൊപ്പം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സൂക്ഷ്മതയും കൃതി എത്തിപ്പെടുന്ന വിസ്താരങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമെല്ലാം അദ്ദേഹം ഒരു സമുന്നതനായ എഴുത്തുകാരനാണെന്ന് കാട്ടിത്തരുന്നു.” – പെരുമാൾ മുരുകൻ