ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴിമുട്ടിനിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്.
ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൂൻ പ്രകീർത്തിച്ച് ക്രൈം നോവൽ.