സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ യാസുകോ ഹനൗക തന്റെ മുൻ ഭർത്താവിനെ അബദ്ധത്തിൽ കൊലപ്പെടുത്തുന്നു. പിന്നീട് ആ കൊലപാതകം മറച്ചുവെക്കാൻ യാസുകോയെ സഹായിക്കാനെത്തി അവളുടെ കൂട്ടാളിയായി മാറിയ ഇഷിഗാമിയും, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ വ്യക്തിയും തമ്മിലുള്ള ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. യാസുകോ ഹനൗക ഒരു റെസ്റ്റോറന്റിലാണ് ജോലി ചെയ്യുന്നത്. അവൾ വിവാഹമോചിതയാണ്, മകളായ മിസതോയെ അവൾ ഒറ്റയ്ക്ക് വളർത്തുന്നു. അവളുടെ മുൻ ഭർത്താവായ തൊഗാഷി, അവളുടെ പിന്നാലെ നടക്കുകയും അവളുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു ദുഷ്ടനായിരുന്നു. ഇതേ ഉദ്ദേശ്യത്തോടെ തന്നെ, അയാൾ ഒരു ദിവസം യാസുകോയുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു, ഇത്തവണ പണം കൊടുക്കാൻ വിസമ്മതിച്ചാൽ അവളെയും മകളെയും കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.അവർ തമ്മിലുണ്ടായ വാക്കേറ്റം ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പോരാട്ടമായി മാറി. ഒരു കയ്യബദ്ധമെന്നോണം യാസുകോ തൊഗാഷിയെ കൊലപ്പെടുത്തി. അവരുടെ അപ്പാർട്ട്മെന്റിലെ ബഹളം കേട്ട് ടെട്സുയ ഇഷിഗാമി അവിടേയ്ക്ക് കടന്നുവരുന്നു. മധ്യവയസ്‌കനും സംസ്കരിക്കുന്നതിൽ സഹായിക്കാൻ മാത്രമല്ല, മുഴുവൻ സംഭവവും മറച്ചുവയ്ക്കാൻ ഒരു യുക്തിസഹമായ പദ്ധതി ആവിഷ്കരിക്കാനും അയാൾ വാഗ്ദാനം ചെയ്തു. പിന്നീട്, ആ മൃതദേഹം സംസ്കരിച്ച സ്ഥലത്തുനിന്നും കണ്ടെടുക്കപ്പെട്ടു. പ്രധാന അന്വേഷകനായ കുസനാഗിക്ക് ആ കൊലപാതകത്തിലുള്ള യാസുകോയുടെ പങ്കിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ലെങ്കിലും മതിയായ തെളിവുകൾ കണ്ടെത്താൻ അയാൾക്ക് കഴിഞ്ഞില്ല. തെളിവുകൾ കണ്ടെത്താനുള്ള അന്വേഷങ്ങൾ കഥയെ കൂടുതൽ രസകരമാക്കുന്നു.
Reviews
There are no reviews yet.