അതേ, എന്നിട്ടും പോള്‍വിച്ച് ജീവിച്ചു. ടാര്‍സനെതിരെ പ്രതികാരചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപടതന്ത്ര പദ്ധതിയുടെ ഒരു ഭാഗമായി ടാര്‍സന്‍റെ ബാലനായ മകനെ ലണ്ടനില്‍ നിന്നും പ്രലോഭിച്ച് അകറ്റി. പക്ഷേ ആ ബാലന്‍ അക്കൂട്ട് എന്ന വാനരഭീമന്‍റെ സഹായത്തോടെ രക്ഷപെട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അഭയം തേടി. അവിടെയാകട്ടെ, പരിഷ്കാരത്തില്‍ – നാഗരികതയില്‍ – വളര്‍ത്തപ്പെട്ട ആ ബാലന് ഹിംസ്രമൃഗങ്ങളെയും കാനന വിപത്തുകളെയും അതിജീവിക്കേണ്ടി വന്നു. കാലക്രമത്തില്‍ അവന്‍ കൊലയാളിയായ കൊറാക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ച സംഘത്തില്‍ നിന്നും അവന്‍ രക്ഷിച്ച സുന്ദരിയായ മിറയാം അവന്‍റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യസൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്നു കൊറാക്ക് മനസ്സിലാക്കി.
TARZANTE PUTHRAN
Original price was: ₹200.₹123Current price is: ₹123.
In Stock
Volume : 4
Original Title : The son Of Tarzan
Malayalam Title : ടാര്‍സന്‍റെ പുത്രൻ
Author : Edgar Rice Burroughs
Translation : M Kurian
Publisher : Regal Publishers
Size : Crown 1/8
Number of Pages : 403
Binding : Paperback
Language : Malayalam
Category : Fiction
Reviews
There are no reviews yet.