മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയ്യില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വിലകൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്‍, എഡിസണ്‍, കാര്‍ണെജി, ഐന്‍സ്റ്റൈന്‍, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര്‍ അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ചവെക്കുന്നു. ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും..
Reviews
There are no reviews yet.