ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? ‘ഞാൻ’ എന്ന പദം സൂചിപ്പിക്കുന്ന ‘വ്യക്തി’ ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.