ബെന്യാമിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
ഈ യാത്രയില്‍ ഞങ്ങള്‍ ബോഗിയുടെ തുറന്നിട്ട വാതില്‍ക്കല്‍ത്തന്നെ നില്‍ക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോള്‍ പ്ലാറ്റ്‌ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങള്‍ കാല്‍നീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിന്‍ ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ച് ഞങ്ങളൊരു സ്വര്‍ഗമാക്കി മാറ്റും…
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.