മഹാപല്ലവ സാമ്രാജ്യത്തിനു കീഴിൽ കപ്പംകെട്ടി കഴിഞ്ഞിരുന്ന ചെറുരാജവംശമായ ചോളവംശത്തിന് ലോകം വെട്ടിപ്പിടിക്കാൻ ഊർജമായ ഒരു സ്വപ്നത്തിന്റെ കഥ.
കൽക്കി കൃഷ്ണമൂർത്തിയുടെ ആദ്യ എപ്പിക് നോവൽ. പ്രണയം,പ്രതികാരം, തമിഴകചരിത്രം, സൗഹൃദം, ചതി, പല്ലവ–ചോള പോരാട്ടങ്ങൾ എന്നുവേണ്ട മാനുഷികവികാരങ്ങളുടെ തീവ്രാനുഭവമായി മാറുന്ന, ഐതിഹാസികനോവലിന്റെ ചാരുത ചോരാത്ത മലയാള പരിഭാഷ