ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുൻ കാമുകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചപ്പോൾ സംശയത്തിന്റെ മുനകൾ നീണ്ടത് ഹാരിയറ്റിന്റെ നേർക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തിൽ തൂക്കുകയർ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റർ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു.
ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എൽ.സെയേഴ്‌സിൻ്റെ മാസ്റ്റർപീസ് രചന.