LEKZHYANGAL

Original price was: ₹399.Current price is: ₹333.

In Stock

Book : Goals

Author : Brian Tracy

Translator: 

Category : Self help

Publisher :MANJUL PUBLISHING HOUSE

Number of Pages : 308

Language : Malayalam

 

Only 1 left in stock

ചിലര് എല്ലാ ലക്ഷ്യങ്ങളും നേടുമ്പോള് ചിലര് വെറുതെ, നല്ല ജീവിതത്തിന്റെ സ്വപ്നം മാത്രം കണ്ട് കഴിയുന്നത് എന്തുകൊണ്ടാണ്? നിരാശയില്നിന്ന് സഫലീകരണത്തിലേക്ക് ഇതിനകം കണ്ടെത്തിയ വിജയവഴി കാണിച്ചുതരുന്നു, ഈ മേഖലയിൽ ഏറ്റവുമധികം വില്പ്പനയുള്ള പുസ്തകങ്ങളുടെ എഴുത്തുകാരന് -ബ്രയാന് ട്രേസി. നൂറായിരം പേര്-ദശലക്ഷക്കണക്കിന് തന്നെ-സ്ത്രീ പുരുഷ ഭേദമെന്യേ, ഈ വഴിയിൽ ഒന്നുമില്ലായ്മയില് നിന്ന് തുടങ്ങി മഹത്തായ വിജയം നേടിക്കഴിഞ്ഞു. നിങ്ങളുടെ സ്വപ്നം യാഥാര്ത്ഥ്യമാക്കാന് അറിഞ്ഞിരിക്കേണ്ട അത്യാവശ്യമായ അടിസ്ഥാന തത്വങ്ങള് ട്രേസി ഇവിടെ അവതരിപ്പിക്കുന്നു. ലക്ഷ്യം ഒരുക്കാനും നേടാനുമായി അതീവ ലളിതവും ശക്തവും ഫലപ്രദവുമായ വ്യവസ്ഥ ട്രേസി അവതരിപ്പിക്കുന്നു.

അസാധാരണമായ കാര്യങ്ങള് നേടുന്നതിന് ഇതിനകം ദശലക്ഷത്തിലധികം പേര് അവലംബിച്ച പദ്ധതി. പുതുക്കി, വിപുലീകരിച്ചതാണീ പതിപ്പ്. സെറ്റ് ചെയ്യാനും ഉറച്ചു നിൽക്കാനും ബുദ്ധിമുട്ടുള്ളതാണെങ്കിലും മികച്ച ഫലങ്ങൾ തരുന്ന മൂന്നു മേഖലകൾ -സമ്പത്ത്, കുടുംബം, ആരോഗ്യം- ഈ വിഷയങ്ങളില് മൂന്ന് പുതിയ അധ്യായങ്ങള് കൂട്ടി ചേര്ത്തിരിക്കുന്നു. ഇരുപത്തൊന്ന് അധ്യായങ്ങളില് ഒരുക്കുന്ന 21 തന്ത്രങ്ങളിലൂടെ നിങ്ങള്ക്ക് ഏത് ലക്ഷ്യവും അതെത്ര വലുതാണെങ്കിലും നേടാനാകുമെന്ന് ട്രേസി വ്യക്തമാക്കുന്നു. നിങ്ങളുടെ കരുത്ത് എങ്ങനെ നിര്ണയിക്കുമെന്ന് നിങ്ങള് ഉറപ്പായും കണ്ടെത്തും. എന്താണ് നിങ്ങള് ജീവിതത്തില് യഥാര്ത്ഥമായും വിലകാണുന്നത്, വരും വര്ഷങ്ങളില് നിങ്ങള്ക്കെന്താണ് യഥാര്ത്ഥത്തില് വേണ്ടത് എന്നെല്ലാം വ്യക്തമായി തിരിച്ചറിയൂ. ആത്മാഭിമാനവും ആത്മവിശ്വാസവും എങ്ങനെ കെട്ടിയുയര്ത്താമെന്നും ട്രേസി കാണിച്ചുതരുന്നു. എന്ത് സംഭവിച്ചാലും, ഓരോ പ്രശ്നവും തടസ്സവും ഫലപ്രദമായി നേരിട്ട് വെല്ലുവിളികള് അതിജീവിച്ച് ബുദ്ധിമുട്ടുകള് തരണംചെയ്ത് ലക്ഷ്യംനേടാനുള്ള വഴികള് ട്രേസി പറഞ്ഞ് തരുന്നു. നിങ്ങളുടെ ജീവിതത്തിലെ ശേഷിക്കുന്ന കാലം മുഴുവന് വലിയ നേട്ടത്തിനായി ഉപയോഗിക്കാവുന്ന വ്യവസ്ഥയാണ് നിങ്ങള് പഠിക്കുക.