റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്ട്ലൻഡ്യാർഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി.
ജോസഫിൻ ടെയ്ക്ക് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.