“ഫാദർ അലക്സിൻെറ മരണത്തിൻെറ പിന്നിലെ അണിയറ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഡിറ്റക്ടീവ് റോയിയെ ചലിക്കുന്ന അസ്ഥിപഞ്ജരം വേട്ടയാടുന്നു.അസ്ഥിപഞ്ജരത്തിൻെറ ജനയിതാവായ ശാസ്ത്രജ്ഞനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അഴിമതിക്കാരായ പോലീസുദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെതിരായി കരുക്കൾ നീക്കുന്നു. ഡിറ്റക്ടീവ് റോയിയെ ഇരുമ്പഴിക്കുള്ളിൽ ആക്കുവാൻ പോലീസുദ്യോഗസ്ഥന്മാരും തൻെറ ലക്ഷ്യങ്ങൾക്കു മാർഗ്ഗതടസ്സമായി നിൽക്കുന്ന അദ്ദേഹത്തെ ഉന്മൂലനം ചെയ്യുവാൻ അപകടകാരിയായ ആ ശാസ്ത്രജ്ഞനും ഒപ്പം കിണഞ്ഞു പരിശ്രമിക്കുന്നു.”