മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.
അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.