ഹാമര്‍ സ്റ്റുഡിയോയുടെ ഡ്രാക്കുള

Original price was: ₹180.Current price is: ₹170.

In Stock

 

Publisher : HAMMER GOTHIC LIBRARY

Number of Pages : 120

Language : Malayalam

 

Only 4 left in stock

Categories: , Brand:

ഹാമര്‍ സ്റ്റുഡിയോയുടെ ഡ്രാക്കുള

കാര്‍പ്പാത്യന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഡ്രാക്കുളമാളികയിലേയ്ക്ക് ലൈബ്രേറിയനായി ജോലി ചെയ്യാന്‍ പോകുകയാണ് ജോനാതന്‍ ഹാര്‍ക്കര്‍. തന്‍റെ ഭവനത്തിലേയ്ക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്ന ഡ്രാക്കുള പ്രഭു; മാളികയില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിക്കുന്ന സുന്ദരിയായ ഒരു യുവതി; വിജനമായ ഇടനാഴികളും ദുരൂഹമായൊരു നിലവറയും ശവക്കല്ലറകളും. എന്തെല്ലാം അനുഭവങ്ങളാണ് അവിടെ ജോനാതനെ കാത്തിരിക്കുന്നത്?

രക്ഷസുകളുടെ ശക്തിയും ദൌര്‍ബല്യങ്ങളുമറിയാവുന്ന ഡോ. അബ്രഹാം വാന്‍ ഹെല്‍സിംഗ് രംഗപ്രവേശം ചെയ്യുന്നതോടെ രാത്രിയുടെയും പകലിന്‍റെയും ലോകങ്ങള്‍ തമ്മിലുള്ള ഭീതിജനകമായ ഒരു പോരാട്ടം ആരംഭിക്കുകയായി.

ബ്രാം സ്റ്റോക്കറുടെ ക്ലാസിക് ഹൊറര്‍ നോവലിനെ ആസ്പദമാക്കി ഹാമര്‍ സ്റ്റുഡിയോ ഒരുക്കിയ പ്രസിദ്ധമായ ചലച്ചിത്രം–ഡ്രാക്കുള (1958) യുടെ പുനരാഖ്യാനവും പഠനവുമാണ് ഈ ഗ്രന്ഥം. ബ്രിട്ടീഷ് ഗോഥിക് സിനിമയിലെ അവിസ്മരണീയ സൃഷ്ടിയ്ക്ക് ഒരാമുഖം.

രചന: മരിയ റോസ്
പ്രസാധനം: ഹാമര്‍ ലൈബ്രറി

Weight 110 g
Dimensions 21 × 14 cm