അകാലത്തില്‍ മരിച്ച യുവഡോക്ടര്‍ തോമസിന്റെ മൃതദേഹം
സംസ്‌കരിച്ചതിന്റെ അടുത്തദിവസം കുഴിമാടത്തില്‍നിന്ന് കാണാതാകുന്നു.
അതേദിവസം, തന്റെ പ്രിയസുഹൃത്തായ ജോണ്‍സന്റെ കാറിനു മുന്നില്‍ അയാള്‍ പ്രത്യക്ഷനാകുന്നു. തോമസിനോടൊപ്പം ജോണ്‍സനും
അപ്രത്യക്ഷനാകുന്നു. അടുത്തദിവസം കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ചെല്ലുന്ന തോമസിന്റെ കുടുംബം കാണുന്നത് തുറന്നുകിടക്കുന്ന കല്ലറയാണ്!
നിരാശയിലും വിഷമത്തിലും കഴിയുന്ന തന്റെ പ്രിയപ്പെട്ടവരുടെ മുന്നില്‍
തോമസ് പ്രത്യക്ഷനാവുകയും അവരുമായി അപ്രത്യക്ഷമാകുകയും
ചെയ്യുന്നു.
വരിഞ്ഞുമുറുകുന്ന സമസ്യയുടെ കെട്ടഴിക്കാനുള്ള അവസാന
കച്ചിത്തുരുമ്പായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ
മാനേജര്‍ ഹരിദാസിനെയും കാണാതാകുന്നതോടുകൂടി പോലീസ്
അന്വേഷണം വഴിമുട്ടുന്നു.
യാതൊരു പിടിവള്ളിയുമില്ലാതെ കുഴങ്ങുന്ന കേസിന്റെ കെട്ടുപാടുകള്‍
അഴിക്കാന്‍ ഡിറ്റക്ടീവ് ബാലചന്ദ്രന്‍ രംഗപ്രവേശം ചെയ്യുന്നതോടെ
കഥ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.
കോട്ടയം പുഷ്പനാഥിന്റെ സമകാലികനായിരുന്ന
വേളൂര്‍ പി.കെ. രാമചന്ദ്രന്റെ പ്രശസ്ത നോവലിന്റെ
പുതിയ പതിപ്പ്
Reviews
There are no reviews yet.